St. Mary's Koodarayogam, New Jersey (North)

A Journey from North to St. Mary’s.

ആകാശത്തിൽ മേഘങ്ങളുടെ തേരുണ്ടെങ്കിൽ, പകൽ സൂര്യനും, രാവിൽ നക്ഷത്രങ്ങളും, നിലാവും വഴി കാണിക്കുമെങ്കിൽ.. ആ കൂട്ട് പിടിച്ച് ഒരു യാത്ര ആകാം. പോയകാലത്തിന്റെ സ്മൃതികളുണർത്തി 5- വർഷങ്ങൾ കൃപാകടാക്ഷത്തോടെ New Jersey യിലെ ക്നാനായമക്കൾ.

നമ്മുടെ അടുത്തതലമുറയുടെ ജീവിതത്തിൽ സ്വാധീനിക്കുന്നത് അവർ കാണുന്നതും ജീവിക്കുന്നതുമായ സമൂഹത്തിലെ സാമൂഹിക ചുറ്റുപാടുകൾ ആണ്. പ്രതികൂല സാഹചര്യങ്ങളിലും നല്ലതേത് ചീത്തയേത് എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഒരു പരിധിവരെ നമ്മുടെവിശ്വാസങ്ങൾക്കും നമ്മുടെ ദേവാലയത്തിനും കഴിഞ്ഞു എന്നത് ഇതിനോടകം തെളിയിക്കപ്പെട്ട വസ്തുതയാണ്. ഒരേ നിയമം എല്ലാവർക്കും ഒരേപോലെബാധകം ആക്കി മുൻപോട്ട് പോകുന്നതിൽ ഇടവകജനത്തിന് അഭിമാനിക്കാം ഏത് പ്രതിസന്ധിയെയും നേരിടുവാൻ പ്രാപ്തമായ ഒരു നല്ല തലമുറയ്ക്ക് ആയി നമുക്ക് ഒരുമിച്ച് കൈകോർക്കാം.

പുത്തൻ കാഴ്ചകളും കാഴ്ചപ്പാടുകളും ആയി 5-ാം വർഷത്തിന്റെ പടികൾ കയറുമ്പോഴും...... പിന്നിടുമ്പോഴും ലക്ഷ്യം കൈവരിച്ചു മടങ്ങുമ്പോഴും..... മറക്കാതിരിക്കുക "........ 'പിന്നിട്ട വഴികളും ദേവാലയ തിരസ്കരണങ്ങളും അധികാരഗർവ്വ് കാട്ടലും എല്ലാ കഴിഞ്ഞ് ഇന്ന് ഒരൊറ്റ ജനതയായി യാത്രതുടരുന്നു ആരെയും തകർക്കാനോ ആരോടും ജയിക്കുവാനോ ഏതെങ്കിലും പദവിയ്ക്ക് വേണ്ടിയോ അല്ല നാം ദേവാലയം യഥാർത്ഥ്യം ആക്കിയത്, " ഞങ്ങളുടെ ദൈവത്തിന് ആലയം പണിയുന്നതിൽ നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല, ഇസ്രായേലിൻറെ ദൈവമായ കർത്താവിന്റെ ആലയം ഞങ്ങൾ തന്നെ നിർമ്മിച്ച കൊള്ളാം" ഈ ബൈബിൾ വാക്കുകൾ ആകാം നമ്മെ നയിച്ചത്. തടസ്സങ്ങൾ പലതരത്തിൽ വന്നരിക്കും അതാണ് അവസാനമെന്നുകരുതാതെ ഇവയെല്ലാം ക്ഷമയോടെ വകഞ്ഞുമാറ്റി,ലക്ഷ്യത്തിലേക്കു നീങ്ങുന്നവർ തന്നെയാണ് വിജയം കൈവരിക്കുന്നത് .എല്ലാ സാഹചര്യങ്ങളിലും എല്ലാ മനുഷ്യരിലും നന്മ കാണുക , മറ്റുള്ളവരുടെ നന്മയും , സൗന്ദര്യവും ആസ്വദിക്കുമ്പോൾ അത് നമ്മുടെ നന്മയെ തന്നെ നാം കണ്ടെത്തുകയാണ് .

ഒരു കുടിയേറ്റ ജനതയെ നേരിന്റെ നേർവഴി കാട്ടി, ദേവാല അധിഷ്ഠിതമായ സമൂഹമായി രൂപാന്തരപ്പെടുത്തുന്നതിൽ കൂടാരയോഗത്തിന്റെ സ്ഥാനം വളരെ വലുതാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്, 1999കാലഘട്ടത്തിൽ ഫാ.തോമസ്സ് ആനിമൂട്ടിലിന്റെ നേതൃത്വത്തിൽ ന്യൂജേഴ്സി നോർത്ത് കൂടാരയോഗം എന്ന പേരിൽ തുടക്കം കുറിച്ചു. ഇവിടെ മാറി മാറി വന്ന പുരോഹിതരുടെ ആത്മാർത്ഥമായ ശ്രമഫലമായി, കാലങ്ങൾപിന്നിട്ട് ഇന്ന് പരി. അമ്മയുടെ നാമത്തിൽ സെന്റ് മേരീസ് കൂടാരയോഗമായി നിലനിൽക്കുന്നു.

ആദികാലഘട്ടങ്ങളിൽ പല ദേവാലയങ്ങളുടെ ബയീസ്മെന്റ്കൾ വാടകയ്ക്ക് എടുത്ത് കൂട്ടായ്മകൾ കൂടുകയും പിന്നീട് നമ്മുടെ ഭവനങ്ങൾ കേന്ദ്രീരികരിച്ച് എല്ലാമാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്ച്ച കൂടാരയോഗവും, ഒക്ടോബർ മാസത്തിലെ ആദ്യ പത്ത് ദിവസം കൊന്ത പത്തും, എല്ലാ വർഷത്തിലും ഉള്ള കരോളും കൂടാരയോഗതലത്തിൽ വളരെ സജീവമായി നാളിത് വരെ നടന്ന് വരുന്നു. ക്രിസ്തുരാജ ദേവാലയത്തിന്റെ പ്രാരഭംചർച്ചകൾക്ക് തുടക്കുംകുറിച്ചതും 100 % പിൻതുണച്ചതിലം St. Mary’s കൂടാരയോഗങ്ങൾക്ക് അഭിമാനിക്കാം .കൂടാരയോഗ പ്രസിഡന്റ്മാർ ആയി യഥാക്രമം ഷാജി വെമ്മേലിൽ, ജോൺസൺ വട്ടമറ്റം, ജോമോൻ പച്ചിക്കര, പീറ്റർ മാന്തുരുത്തിയിൽ തുടങ്ങിയവർ തങ്ങളുടെ കർത്തവ്യങ്ങൾ വളരെ മനോഹരമായി നിർവഹിച്ചു.

ന്യൂജേഴ്സി ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിൽ ആദ്യമായി കൂടാരയോഗ വാർഷികം വളരെ വിപുലമായി നടത്തിയത് പീറ്റർ മാന്തുരുത്തിലിന്റെ നേതൃത്വം നൽകിയ St. Mary’s കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് ,ആ വാർഷികത്തിന്റെ വിജയം നമുക്ക് സ്വന്തമായ ഒരു ദേവാലയം എന്ന ആശയത്തിന്റെ ആക്കം കൂട്ടുവാൻ ഹേതു ആയി എന്നതും ഒരു യാഥാർത്ഥ്യം. കൂടാരയോഗങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും സമുദായബോധവും ,സഭ സമുദായനിയമങ്ങളും വ്യക്തമാക്കിയും സമകാലിക പ്രശ്നങ്ങളും ചർച്ചയാക്കിയും ആനന്ദകരമായഒരു കൂടിച്ചേരൽ വേദി ഒരുക്കിയും സെന്റ്. മേരീസ് കുടാരയോഗം ജൈത്രയാത്ര തുടരുന്നു. ഇരുട്ടിലൂടെ വെളിച്ചത്തിന്റെ തുരുത്തുകൾ തേടി തുഴഞ്ഞത് നടക്കാതെ തുറന്നിട്ട വാതിലിന് ഉള്ളിൽ പ്രവേശിച്ച് പ്രത്യാശയോടെ സത്യത്തെ തിരിച്ച്അറിഞ്ഞ് നേർവഴിയിലൂടെ നടക്കാം.

5 -o വാർഷികം ആഘോഷിക്കുബോ‌ൾ ഇടവകയ്ക്ക് സുത്യർഹമായ സേവനങ്ങൾ നൽകിയ എല്ലാ വൈദികരെയും എന്നും നന്ദിയോടെ മാത്രമേ ഓർക്കാൻ കഴിയു ,ഒപ്പം ഇടവകയെ ചടുലുമായ വേഗത്തിൽ മുന്നോട്ട് നയിക്കുന്ന ഇടയശ്രേഷ്ടൻ ഫാ. ബിൻസ് ചേത്തലിനോടൊപ്പം കരുതലോടും നിശ്ചയധാർഷ്ട്യംത്തോടും നീങ്ങുന്നു ചർച്ച് എക്സിക്യുട്ടീവി നും സൂക്ഷമദർശിനിയിൽ കൂടി ഈ കാലമെത്രയും നോക്കി യാതനകൾ പൂക്കളാക്കിയ ഇടവക ജനത്തിന് എല്ലാവിധ ഭാവുകങ്ങളും എല്ലാറ്റിനുംഉപരി ഇടവകയുടെ നെടുംതുണുകൾആയ എല്ലാ ഇടവകജനത്തെയും നന്ദി യോടെ ഓർക്കുന്നു.

President

Anil Veluthedathuparabil

അനിൽ മാത്യു വെളുത്തടുത്തുപറമ്പിൽ